ഗൂഗിള്‍ ക്ലൗഡ് പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം സ്വന്തമാക്കി റിയഫൈ
Saturday, April 13, 2024 1:21 AM IST
കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി സ്റ്റാര്‍ട്ട്അപ്പ് കമ്പനിക്ക് ഗൂഗിള്‍ ക്ലൗഡ് പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഇന്നവേഷന്‍ കമ്പനിയായ റിയഫൈയാണു നേട്ടം സ്വന്തമാക്കിയത്.
ഏഷ്യാ-പസഫിക് മേഖലയിലെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ (ഡിഐഇ) വിഭാഗത്തിലാണു പുരസ്കാരം. രാജ്യത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ് സ്റ്റാര്‍ട്ടപ്പ് മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയഫൈ.
അമേരിക്കയിലെ ലാസ്വെഗാസില്‍ നടന്ന ഗൂഗില്‍ ക്ലൗഡ് നെക്സ്റ്റ 24ല്‍ റിയഫൈ സിഇഒ ജോണ്‍ മാത്യു പുരസ്കാരം ഏറ്റുവാങ്ങി. ജോസഫ് ബാബു, നീരജ്, ശ്രീനാഥ്, ബിനോയ്, ബെന്നി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.