വീണ്ടും റിക്കാര്‍ഡ്; പവൻ 52,960ൽ
Friday, April 12, 2024 12:23 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുകയാണ്. ഗ്രാമിന് പത്തു രൂപയുടെയും പവന് 80 രൂപയുടെയും വര്‍ധനയോടെ ഇന്നലെയും സര്‍വകാല റിക്കാര്‍ഡിലാണ് വില്പന നടന്നത്. ഇതോടെ ഗ്രാമിന് 6,620 രൂപയും പവന് 52,960 രൂപയുമായി.
അന്താരാഷ്ട്ര സ്വര്‍ണവില 2023 നവംബറിലെ 1810 ഡോളറില്‍ നിന്ന് ആറു മാസത്തിനുള്ളില്‍ 550 ഡോളര്‍ ഉയര്‍ന്ന് 2350- 60 ഡോളറില്‍ എത്തി.