ജിഎസ്എസ് ബോണ്ടുകൾ: ശില്പശാല സംഘടിപ്പിച്ചു
Friday, April 12, 2024 12:23 AM IST
കൊച്ചി: നാഷണല് സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രീന്, സോഷ്യല്, സസ്റ്റൈനബിലിറ്റി (ജിഎസ്എസ്) ബോണ്ടുകളെക്കുറിച്ചുള്ള ബോധവത്കരണ ശില്പശാലകള് നടത്തി.
വ്യവസായ രംഗത്തെ വിവിധ ഘടകങ്ങളില് ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ബോധവത്കരണ പരിപാടികളുടെ ഭാഗമായാണിത്. ഇന്റര്നാഷണല് ഫിനാന്സ് കോര്പറേഷന്, ക്ലൈമറ്റ് ബോണ്ട് ഇനിഷ്യേറ്റീവ് തുടങ്ങിയവയുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്.