വിമാനത്തിലെ സുരക്ഷാ നിര്‍ദേശങ്ങള്‍ നൃത്ത രൂപത്തിൽ
Thursday, February 29, 2024 12:33 AM IST
കൊച്ചി: എയര്‍ ഇന്ത്യയുടെ ഇന്‍ ഫ്ളൈറ്റ് സുരക്ഷാ നിര്‍ദേശങ്ങള്‍ വീഡിയോ രൂപത്തിൽ പുറത്തിറക്കി. രാജ്യത്തെ തനത് നൃത്തരൂപങ്ങൾ കോർത്തിണക്കിയാണു ‘സേഫ്റ്റി മുദ്രാസ്’ എന്നപേരിൽ വീഡിയോ പുറത്തിറക്കിയത്.
കഥകളി, മോഹിനിയാട്ടം, ബിഹു, കഥക്, ഒഡീസി, ഭരതനാട്യം, ഗൂമര്‍, ഗിദ്ദ തുടങ്ങിയ നൃത്തരൂപങ്ങൾ വീഡിയോയിലുണ്ട്. മക്കാന് വേള്‍ഡ് ഗ്രൂപ്പിലെ പ്രസൂണ്‍ ജോഷി, ഗായകൻ ശങ്കര്‍ മഹാദേവന്, ഭരത്ബാല കലാമണ്ഡലം ശിവദാസ് എന്നിവർ വീഡിയോയുടെ അണിയറയിലുണ്ട്.