സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് പുരസ്കാരങ്ങള്‍ നല്കി
Tuesday, February 27, 2024 12:46 AM IST
കൊച്ചി: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. എറണാകുളം താജ് വിവാന്റയില്‍ നടന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
2023ലെ ബിസിനസ് മാന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് കല്യാണ്‍ ജ്വല്ലേഴ്സ് ആന്‍ഡ് കല്യാണ്‍ ഡെവലപ്പേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് മന്ത്രി സമ്മാനിച്ചു.
ഫോറം പ്രസിഡന്റ് ശ്രീജിത്ത് കൊട്ടാരത്തില്‍ അധ്യക്ഷത വഹിച്ചു. മുന്‍വര്‍ഷം ബാങ്കുകള്‍ എംഎസ്എംഇ മേഖലയില്‍ 91000 കോടി രൂപ വായ്പ നല്‍കിയതില്‍ ബാങ്കിംഗ് മേഖലയെ മന്ത്രി പ്രശംസിച്ചു. അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ഫെല്ലോ ബാങ്കേഴ്സ് 23 സുവനീര്‍ പ്രകാശനവും നടന്നു.