അടുത്ത റബര്‍ മീറ്റ് കൊച്ചിയില്‍
Sunday, February 25, 2024 12:13 AM IST
കോട്ടയം: അടുത്ത റബര്‍ മീറ്റ് 2026ല്‍ കൊച്ചിയില്‍ നടത്താനുള്ള തീരുമാനവുമായി ഗോഹട്ടിയില്‍ മീറ്റിനു സമാപനം. വ്യാപാരികളുടെയും വ്യവസായികളുടെയും പ്രതികണങ്ങള്ക്കു മാത്രമായിരുന്നു ഗോഹട്ടി മീറ്റില്‍ പരിഗണന.
റബര്‍ കൃഷി അപ്പാടെ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന ചെറുകിട കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനോ ബോധിപ്പിക്കാനോ പ്രതിനിധികളുണ്ടായില്ല.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ടയര്‍ വ്യവസായികളുടെ സാമ്പത്തിക സഹായത്തില്‍ റബര്‍ കൃഷി വ്യാപനം വേഗത്തിലാക്കാന്‍ തിരുമാനിച്ചു. പ്രകൃതിദത്ത റബറും മാറുന്ന ഭൂപ്രകൃതിയും ഉയരുന്ന പുതുരീതികളും നാളേയ്ക്കു വേണ്ട ഉള്‍ക്കാഴ്ചകളും എന്നതായിരുന്നു ഗോഹട്ടിയിലെ പ്രധാന വിഷയം.