ഓയില്‍ പാം ഇന്ത്യക്ക് പ്രൊഡക്ടിവിറ്റി കൗണ്‍സിൽ അവാർഡ്
Wednesday, February 21, 2024 1:39 AM IST
കോട്ടയം: കേരളാ സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സിലിന്റെ 2023 വര്‍ഷത്തെ മികച്ച പ്രകടനത്തിന് എം.കെ.കെ. നായര്‍ ഉത്പാദനക്ഷമത അവാര്‍ഡ് (മീഡിയം വിഭാഗം) ഓയില്‍ പാം ഇന്ത്യക്കു ലഭിച്ചു.
ഓയില്‍ പാം ഇന്ത്യ 2022-23 സാമ്പത്തിക വര്‍ഷം ഉയര്‍ന്ന ഉത്പാദനവും റിക്കാര്‍ഡ് വിറ്റുവരവും ലാഭവും നേടിയിരുന്നു. ഓയില്‍ പാമിന് കൊല്ലം ഏരൂര്‍, ചിതറ, കുളത്തൂപ്പുഴ എന്നിവിടങ്ങളിലായി 3,646 ഹെക്ടറില്‍ എണ്ണപ്പന തോട്ടവും ഒരു മണിക്കൂറില്‍ 20 ടണ്‍ എണ്ണക്കുരു സംസ്കരിക്കുന്നതിനുള്ള ഫാക്ടറിയുമുണ്ട്.
കോട്ടയം വൈക്കത്ത് അരിമില്ലും തൊടുപുഴയില്‍ എണ്ണപ്പന വിത്ത് ഉത്പാദന യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓയില്‍ പാം ഇന്ത്യയില്‍ 1000 ജീവനക്കാര്‍ ജോലി ചെയ്യുന്നു.
കളമശേരി സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ദേശീയ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ എസ്. ഗോപാലകൃഷ്ണന് അവാര്‍ഡുകള്‍ സമ്മാനിച്ചു. ഓയില്‍ പാം ഇന്ത്യ ചെയര്മാന് ആര്. രാജേന്ദ്രന്, മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ സെബാസ്റ്റ്യന്‍, ഡയറക്ടര്‍ അജയ പ്രസാദ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.