ഫെഡറല്‍ ബാങ്കില്‍ ഒഴിവുകള്‍; 21 വരെ അപേക്ഷിക്കാം
Tuesday, February 20, 2024 1:47 AM IST
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളില്‍ ബ്രാഞ്ച് ഹെഡ്, മാനേജര്‍ സ്കെയില്‍ തസ്തികകളിലേക്ക് 21 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ 1991 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. 33 വയസ് കവിയരുത്. എസ്സി, എസ്ടി ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ചു വര്‍ഷം വയസിളവ് ലഭിക്കും.
ഏതെങ്കിലും ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കില്‍ ചുരുങ്ങിയത് നാലു വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഇതില്‍ രണ്ടു വര്‍ഷമെങ്കിലും ബ്രാഞ്ച് ഹെഡ് തസ്തികയില്‍ ജോലി ചെയ്തവരായിരിക്കണം. www.federalban k.co.in വെബ്സൈറ്റിലെ ‘കരിയര്‍’ പേജ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.