മഹീന്ദ്ര ബൊലേറൊ മാക്സ് പിക്ക്-അപ്പിൽ പുതിയ വേരിയന്റുകള്‍
Tuesday, February 20, 2024 1:47 AM IST
കൊച്ചി: ചെറിയ വാണിജ്യ വാഹനങ്ങളുടെ വിപണിയിലെ മുന്‍നിരക്കാരായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ബൊലേറൊ മാക്സ് പിക്ക്-അപ്ശ്രേണിയിലെ പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ചു.
ഡീസല്‍, സിഎന്‍ജി ഓപ്ഷനുകളില്‍ മഹീന്ദ്രയുടെ ആധുനിക എം2ഡിഐ എൻജിനാണുള്ളത്. 52.2 കെഡബ്ലിയു/200 എന്‍എം മുതല്‍ 59.7 കെഡബ്ല്യു/220എന്‍എം വരെ പവറും ടോര്‍ക്കുമാണ് ഇതിന്റെ പ്രധാന സവിശേഷത.