മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി അറ്റാദായം
Thursday, February 15, 2024 12:07 AM IST
കൊച്ചി: മൂത്തൂറ്റ് ഫിനാന്‍സ് നടപ്പ് സാമ്പത്തികവര്‍ഷം 2023 ഡിസംബര്‍ 31ന് അവസാനിച്ച ഒമ്പതു മാസം കൊണ്ട് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം.
23 ശതമാനമാണു വര്‍ധന. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ മൂന്നാം ത്രൈമാസം 23 ശതമാനം വര്‍ധനയോടെ 1,145 കോടിരൂപയുടെ സംയോജിത അറ്റാദായമാണു കമ്പനി നേടിയത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 934 കോടി രൂപയായിരുന്നു.