അലങ്കാര വസ്തുക്കളുമായി ഇവന്‍സ്റ്റോര്‍
Saturday, December 2, 2023 1:09 AM IST
കൊച്ചി: ആഘോഷവേളകളിൽ വീടും ഓഫീസും മറ്റ് വേദികളും അലങ്കരിക്കുന്നതിനുള്ള പലതരം അലങ്കാര വസ്തുക്കൾ ഇവന്‍സ്റ്റോര്‍ അവതരിപ്പിച്ചു.
എംജി റോഡില്‍ മെട്രോ പില്ലര്‍ 720നു എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ഇവന്സ്റ്റോറില് ക്രിസ്മസ്, പുതുവത്സര, ആഘോഷവേളകൾക്കായി അതിമനോഹരമായ അലങ്കാരവസ്തുക്കളുടെ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.
ക്രിസ്മസ് ട്രീ, എല്‍ഇഡി ലൈറ്റുകള്‍, ക്രിസ്മസ് സെറാമിക് വസ്തുക്കള്‍, ഗാര്‍ലന്‍സ്, ഡോര്‍ ഡെക്കോര്‍, സാന്താ ആക്സസറികള്‍, സ്റ്റോക്കിംഗ്സ് എന്നിങ്ങനെ ഒട്ടേറെ വസ്തുക്കള്‍ ഇവിടെ ലഭ്യമാണ്. വെര്‍ച്വല്‍ ഷോപ്പിംഗ് സൗകര്യവും ഇവന്‍സ്റ്റോര്‍ ഒരുക്കിയിട്ടുണ്ട്. 9072522055 എന്ന നമ്പറില്‍ വാട്സ്ആപ് വീഡിയോ കോള്‍ വഴി പര്‍ച്ചേസ് ചെയ്യാം.