ഇന്ത്യയുടെ സന്പദ്ഘടനയിൽ 7.6 ശതമാനം വളർച്ച
Friday, December 1, 2023 1:45 AM IST
ന്യൂഡൽഹി: ഈ സാന്പത്തികവർഷത്തിന്റെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ സന്പദ്ഘടന 7.6 ശതമാനം വളർച്ച നേടി.
നിർമാണ, ഖനന, സേവന മേഖലകളിലെ മികച്ച പ്രകടനമാണു സന്പദ്ഘടനയിലെ വളർച്ചയ്ക്കു കാരണം. ഇതേ കാലയളവിൽ ജിഡിപിയിലെ വളർച്ച 6.2 ശതമാനമാണ്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ആണു കണക്ക് പുറത്തുവിട്ടത്.
ചൈനയുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യൻ സന്പദ്ഘടന അതിവേഗ വളർച്ചയാണു നേടിയത്. ജൂലൈ-സെപ്റ്റംബർ കാലയളവിൽ ചൈനയ്ക്ക് 4.9 ശതമാനം വളർച്ചയാണുണ്ടായത്.