150 പേരെ ഒരേസമയം വഹിക്കാന്‍ ശേഷിയുള്ള കേരളത്തില്‍ നിര്‍മിച്ച ഏറ്റവും വലിയ ആഡംബര യാത്രാ നൗകയാണ് ക്ലാസിക് ഇംപീരിയല്‍. ഐആര്‍എസ് (ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗ്) സുരക്ഷാ സര്‍ട്ടിഫിക്കേഷനോടെ നീറ്റിലിറക്കിയ നൗകയ്ക്ക് 50 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയും 10 മീറ്റര്‍ ഉയരവുമുണ്ട്.
വിവാഹച്ചടങ്ങുകള്‍ മുതല്‍ കമ്പനി കോണ്ഫറന്സുകള്ക്കുവരെ ഉപകാരപ്പെടുന്ന വിധമാണ് ഇന്റീരിയര്‍ രൂപകല്പന. സെന്‍ട്രലൈസ്ഡ് എസി, ഡിജെ ബൂത്തുകള്‍, ഓപ്പണ്‍ ബാത്ത്, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഡൈനിംഗ് ഏരിയ, വിശാല ഹാള്‍, ഗ്രീന്‍ റൂം, വിശ്രമമുറി, എന്നിവയെല്ലാം ഇതിലുണ്ട്.
പോഞ്ഞിക്കര സ്വദേശിയായ നിഷിജിത്ത് കെ. ജോണ്‍ 2020 മാര്‍ച്ചിലാണ് ആഡംബര നൗകയുടെ നിര്‍മാണം ആരംഭിച്ചത്. രാമന്തുരുത്തില് പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലം 1.20 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്കെടുത്തായിരുന്നു നിര്‍മാണം.