ഫെഡറല്‍ ബാങ്ക് എന്‍ഇഎംഎലുമായി സഹകരിക്കും
Thursday, November 30, 2023 1:15 AM IST
കൊച്ചി: ഇലക്ട്രോണിക് സംഭരണവും ഇ-ലേലവും ശക്തിപ്പെടുത്തുന്നതിനുവേണ്ടി എന്‍സിഡിഇഎക്സ് ഇ മാര്‍ക്കറ്റ്സ് ലിമിറ്റഡുമായി (എന്‍ഇഎംഎല്‍) ഫെഡറല്‍ ബാങ്ക് കരാറൊപ്പിട്ടു. ഇതു പ്രകാരം എഇഎംഎല്‍ പ്ലാറ്റ്ഫോമില്‍ ഫെഡറല്‍ ബാങ്കിന്റെ ഡിജിറ്റല്‍ പേമെന്റ് സംവിധാനം ലഭ്യമാക്കും.
ഈ പങ്കാളിത്തത്തിലൂടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു വേണ്ടിയുള്ള ആധുനിക ഇ-സംഭരണ സൗകര്യങ്ങള്‍ ലളിതമാകും. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ എന്‍ഇഎംഎലിന്റെ പ്ലാറ്റ്ഫോമില്‍ തടസങ്ങളില്ലാതെ ലിസ്റ്റ് ചെയ്യാം. ഫെഡറല്‍ ബാങ്കിന്റെ പേമെന്റ് സംവിധാനം വഴി ഇ-സര്‍ക്കാര്‍ ഇടപാടുകള്‍ കാര്യക്ഷമമായി നടക്കുമെന്ന് അധികൃതർ പറഞ്ഞു.