‘ക്ലാസിക് ഇംപീരിയൽ’ ആഡംബര നൗക ഉദ്ഘാടനം ഇന്ന്
Wednesday, November 29, 2023 12:56 AM IST
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാ നൗകയായ ‘ക്ലാസിക് ഇംപീരിയൽ’ കൊച്ചിയിൽ ഇന്നു സർവീസ് തുടങ്ങും.
ഉച്ചകഴിഞ്ഞ് 1.45ന് മറൈൻഡ്രൈവ് നിയോ ക്ലാസിക് ബോട്ട് ജെട്ടിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.