സെപ്റ്റംബറിൽ ജിഎസ്ടി വരുമാനം 1.62 ലക്ഷം കോടി
Monday, October 2, 2023 12:58 AM IST
ന്യൂഡൽഹി: സെപ്റ്റംബറിൽ ചരക്ക് സേവന നികുതി വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ വർധന. 1,62,712 കോടി രൂപയാണ് ജിഎസ്ടി വരുമാനം. ഈ സാന്പത്തിക വർഷം നാലാം തവണയാണ് ജിഎസ്ടി വരുമാനം ഒരു മാസം 1.60 ലക്ഷം കോടി കടക്കുന്നത്.
സെപ്റ്റംബറിൽ ലഭിച്ച ആകെ വരുമാനത്തിൽ സിജിഎസ്ടി 29,818 കോടി രൂപ, എസ്ജിഎസ്ടി 37,657 കോടി രൂപ, ഐജിഎസ്ടി 83,623 കോടി രൂപ (ചരക്കുകളുടെ ഇറക്കുമതിയിൽ പിരിച്ചെടുത്ത 41,145 കോടി രൂപ ഉൾപ്പെടെ), സെസ് 11,613 കോടി രൂപ (ഇറക്കുമതിയിൽ ശേഖരിച്ച ചരക്കുകളുടെ 881 കോടി രൂപ ഉൾപ്പെടെ) ലഭിച്ചതായും കേന്ദ്രം പുറത്തുവിട്ട കണക്കിൽ പറയുന്നു.