സ്മാര്‍ട്ട് ബസാര്‍ ഫെസ്റ്റീവ് റെഡി സെയില്‍ ഇന്നുമുതല്‍
Saturday, September 30, 2023 12:31 AM IST
കൊച്ചി: ഉത്സവ സീസണു മുന്നോടിയായി സ്മാര്‍ട്ട് ബസാര്‍ ഉപഭോക്താക്കള്‍ക്കായി ഫെസ്റ്റീവ് റെഡി സെയില്‍ ഒരുക്കുന്നു. ഇന്നുമുതല്‍ ഒക്ടോബര്‍ നാലുവരെ സ്മാര്‍ട്ട് ബസാറിലും സ്മാര്‍ട്ട് സൂപ്പര്‍ സ്റ്റോറിലും ആകര്‍ഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
മധുരപലഹാരങ്ങള്‍, ചോക്ലേറ്റുകള്‍, ശീതളപാനീയങ്ങള്‍, ബസുമതി അരി, ഭക്ഷ്യ എണ്ണ, ഡ്രൈ ഫ്രൂട്ട്സ്, നെയ് തുടങ്ങിയ വിഭവങ്ങള്‍, പരിചരണ ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്കെല്ലാം 50 ശതമാനം വരെ ഇളവ് ലഭിക്കും. കൂടാതെ കോംബോ ഓഫറുകളും ലഭ്യമാണ്.