അപ്പോളോ അഡ്ലക്സില്‍ സ്ട്രോക് ക്ലിനിക് പ്രവർത്തനം തുടങ്ങി
Thursday, September 28, 2023 1:25 AM IST
കൊച്ചി: അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാധുനിക സ്ട്രോക് ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂറോളജി, ന്യൂറോ സര്‍ജറി, എമര്‍ജന്‍സി മെഡിസിന് വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം.
ചലന വൈകല്യങ്ങള്‍ക്കുള്ള ബോട്ടുലിനം കുത്തിവയ്പുകള്‍, അത്യാധുനിക പെയിന്‍ ഇന്റര്‍വെന്‍ഷന്‍ മാനേജ്മെന്റ്, അന്യുറിസം കോയിലിംഗ്, എന്‍ഡോവാസ്കുലര്‍ എംബോളൈസേഷന് തുടങ്ങിയ ചികിത്സാസംവിധാനങ്ങളാണ് ക്ലിനിക്കിലുള്ളത്. ഡോ. ബോബി വര്‍ക്കി മരമറ്റം, ഡോ. എം.എ. ജോയ്, ഡോ. അരുണ്‍ ഗ്രേസ്, ഡോ. പാര്‍ത്ഥസാരഥി എന്നിവരടങ്ങുന്ന വിദഗ്ധ ന്യൂറോസയന്‍സ് സംഘമാണ് ക്ലിനിക്ക് നയിക്കുന്നത്.