ക്രോമയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
Wednesday, September 27, 2023 1:30 AM IST
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ക്രോമയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ എക്സ്ക്ലൂസീവ് അസോസിയേറ്റ് പാര്‍ട്ണറും ഇലക്ട്രോണിക്സ് സ്പോണ്സറുമായിരിക്കും ക്രോമ.
ടാറ്റ ഗ്രൂപ്പില്‍നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വിശ്വസനീയവുമായ ഒമ്നിചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയ്ലറാണ് ക്രോമ. പങ്കാളിത്തത്തിലൂടെ ഫുട്ബോള്‍ ആരാധകരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഇന്ത്യയിലെ നമ്പര്‍ വണ്‍ ഒമ്നി ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയ്ലറായി ഉയരാനുമാണ് ക്രോമ ലക്ഷ്യമിടുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ക്രോമ ഇന്‍ഫിനിറ്റി റീട്ടെയില്‍ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷിബാശിഷ് റോയ് പറഞ്ഞു.