ഐഐഎം സമ്പല്‍പുരിൽ ഇന്‍കുബേഷന്‍ കേന്ദ്രം സ്ഥാപിക്കും
Tuesday, September 26, 2023 3:20 AM IST
കൊച്ചി: സ്റ്റാര്‍ട്ടപ് സംവിധാനങ്ങള്‍ ശക്തീകരിക്കുക എന്ന പ്രമേയവുമായി ഐഐഎം സമ്പല്പുര് ഒന്‍പതാം സ്ഥാപകദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി എസ്കെഎന്‍ വെഞ്ച്വേഴ്സ് ഐഐഎം സമ്പല്‍പുരില്‍ ഇന്‍കുബേഷന്‍ കേന്ദ്രം സ്ഥാപിക്കാൻ രണ്ടു ദശലക്ഷം ഡോളറിന്റെ ഫണ്ട് വാഗ്ദാനം ചെയ്തു. ഇതിന്റെ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ ആക്സിലറേറ്ററുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.