തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ധാ​​​ൻ​​​മ​​​ന്ത്രി കി​​​സാ​​​ൻ സ​​​മ്മാ​​​ൻ നി​​​ധി യോ​​​ജ​​​ന​​​യു​​​ടെ ആ​​​നു​​​കൂ​​​ല്യം തു​​​ട​​​ർ​​​ന്നും ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​ധാ​​​ർ സീ​​​ഡിം​​​ഗ്, ഇ-​​​കെ.​​​വൈ.​​​സി, ഭൂ​​​രേ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ ഈ ​​​മാ​​​സം 30നു​​​ള്ളി​​​ൽ കൃ​​​ത്യ​​​മാ​​​യി അ​​​പ്‌ലോ​​​ഡ് ചെ​​​യ്യ​​​ണം. ഇ​​​തി​​​നാ​​​യി ഈ ​​​മാ​​​സം ന​​​ട​​​ക്കു​​​ന്ന കാ​​​ന്പ​​​യി​​​നു​​​ക​​​ളി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ ത​​​ങ്ങ​​​ളു​​​ടെ കൃ​​​ഷി​​​ഭൂ​​​മി സ്ഥി​​​തി ചെ​​​യ്യു​​​ന്ന പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

ഈ ​​​മാ​​​സം 30നു​​​ള്ളി​​​ൽ ആ​​​ധാ​​​ർ സീ​​​ഗിം​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് പ​​​ദ്ധ​​​തി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​ത ഉ​​​ണ്ടായി​​​രി​​​ക്കി​​​ല്ല. ഇ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​ന​​​ർ​​​ഹ​​​രാ​​​കു​​​ന്ന​​​വ​​​ർ ഇ​​​തു​​​വ​​​രെ കൈ​​​പ്പ​​​റ്റി​​​യ തു​​​ക തി​​​രി​​​കെ അ​​​ട​​​യ്ക്കേ​​​ണ്ടിയും വ​​​രു​​​മെ​​​ന്നും കൃ​​​ഷി​​​വ​​​കു​​​പ്പ് വ്യ​​​ക്ത​​​മാ​​​ക്കി.

ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ക​​​യും ആ​​​ധാ​​​ർ കാ​​​ർ​​​ഡും ആ​​​ധാ​​​ർ ലി​​​ങ്ക് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന മൊ​​​ബൈ​​​ൽ ഫോ​​​ണു​​​മാ​​​യി കൃ​​​ഷി​​​ഭ​​​വ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ലെ​​​ത്തി സേ​​​വിം​​​ഗ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട ുക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. പി​​​എം കി​​​സാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ പു​​​തു​​​താ​​​യി അം​​​ഗ​​​ങ്ങ​​​ൾ ആ​​​കു​​​ന്ന​​​തി​​​ന് സ്വ​​​ന്ത​​​മാ​​​യോ അ​​​ക്ഷ​​​യകേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി​​​യോ ആ​​​ധാ​​​ർ കാ​​​ർ​​​ഡ്, 2018-19 കാ​​​ല​​​യ​​​ള​​​വി​​​ൽ ക​​​ര​​​മ​​​ട​​​ച്ച അ​​​തേ ഭൂ​​​മി​​​യു​​​ടെ നി​​​വി​​​ലെ ക​​​ര​​​മ​​​ട​​​ച്ച ര​​​സീ​​​തുംകൂ​​​ടി കൈ​​​യ്യി​​​ൽ ക​​​രു​​​തു​​​ക. തു​​​ട​​​ർ​​​ന്ന് www.pmkisan. gov.im എ​​​ന്ന പോ​​​ർ​​​ട്ട​​​ൽ വ​​​ഴി ഓ​​​ണ്‍​ലൈ​​​ൻ ആ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.


2018 ലാ​​​ണ് പിഎം കി​​​സാ​​​ൻ സ​​​മ്മാ​​​ൻ നി​​​ധി ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​തി​​​ലൂ​​​ടെ പ്ര​​​തി​​​വ​​​ർ​​​ഷം മൂ​​​ന്നു ഗ​​​ഡു​​​ക്ക​​​ളാ​​​യി ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 6,000 രൂ​​​പ വീ​​​തം ന​​​ൽ​​​കു​​​ന്നു. ഇ​​​തു​​​വ​​​രെ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ 14 ഗ​​​ഡു​​​ക്ക​​​ളാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ടോ​​​ൾ ഫ്രീ ​​​ന​​​ന്പ​​​രാ​​​യ 18001801551 ൽ ​​​ബ​​​ന്ധ​​​പ്പെ​​​ടു​​​ക.