അർമിയ സിസ്റ്റംസിന് രാജ്യാന്തര അംഗീകാരം
Saturday, September 23, 2023 12:59 AM IST
കൊച്ചി: മികച്ച തൊഴിലിടത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കേഷന് അർമിയ സിസ്റ്റംസ് അർഹരായി. അന്താരാഷ്ട്ര തൊഴിലിട സർട്ടിഫിക്കേഷൻ ഏജൻസിയായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടാണ് സർട്ടിഫിക്കേഷൻ നൽകുന്നത്.
ഓൺലൈൻ ബിസിനസ് സംവിധാനങ്ങൾ നിരന്തരം പരിഷ്കരിക്കുന്ന ഡിജിറ്റൽ പ്രോഡക്ട് ഡെവലപ്മെന്റ് കമ്പനിയാണ് അർമിയ സിസ്റ്റംസ്. ഷിക്കാഗോ ആസ്ഥാനമായ കന്പനിയുടെ സ്ഥാപകൻ മലയാളിയായ അജി ഏബ്രഹാമാണ്. കൊച്ചി ഇൻഫോപാർക്കിൽ ഡെവലപ്മെന്റ് യൂണിറ്റിനു പുറമെ നാസിക്കിലും കൊളംബോയിലും യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.