ജീവഗ്രാമിന് ദേശീയ പുരസ്കാരം
Saturday, September 23, 2023 12:59 AM IST
കൊച്ചി: ജൈവ ഉത്പന്ന കയറ്റുമതി മികവിനുള്ള കേന്ദ്രസർക്കാരിന്റെ പ്രത്യേക പുരസ്കാരത്തിന് ജീവഗ്രാം സൊസൈറ്റി അർഹമായി. മുംബെയിൽ നടന്ന അന്താരാഷ്ട്ര സ്പൈസസ് കോൺഗ്രസിൽ ജീവഗ്രാം പ്രസിഡന്റ് ജോണി വടക്കഞ്ചേരിയും ഡയറക്ടർ ഷേർളി ആന്റണിയും ചേർന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിൽനിന്ന് അവാർഡ് സ്വീകരിച്ചു.
സംസ്ഥാനത്ത് ജൈവകൃഷി വ്യാപിപ്പിക്കുന്നതിലും ജൈവ സുഗന്ധവ്യഞ്ജന കയറ്റുമതിയിലും പ്രധാന പങ്ക് വഹിക്കുന്ന ജീവഗ്രാം കാലടി കേന്ദ്രമായാണു പ്രവർത്തിക്കുന്നത്.