വിയറ്റ് ജെറ്റിന് കൊച്ചിയിൽനിന്ന് നാലു പ്രതിവാര സർവീസ്
Sunday, September 17, 2023 12:24 AM IST
ഇന്ത്യയെയും വിയറ്റ്നാമിനെയും ബന്ധിപ്പിച്ചു കൂടുതൽ വിമാന സർവീസ് നടത്തുന്നത് വിയറ്റ്ജെറ്റ് ആണ്. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ആഴ്ചയില്‍ 32 നേരിട്ടുള്ള സർവീസുകളാണ് വിയറ്റ് ജെറ്റ് നടത്തുന്നത്.
തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായി പ്രതിവാരം നാലു വിമാനങ്ങൾ കൊച്ചിയിൽ നിന്നു സർവീസ് നടത്തുന്നുണ്ട്. കൊച്ചിയില്‍ നിന്നു രാത്രി 11.50ന് പുറപ്പെടുന്ന വിമാന ഹോചിമിന്‍ സിറ്റിയില്‍ രാവിലെ 06.40ന് എത്തും. ഹോചിമിന്‍ സിറ്റിയില്‍ നിന്നു വൈകിട്ട് 7.20ന് പുറപ്പെട്ട് കൊച്ചിയില്‍ 10.50ന് മടങ്ങിയെത്തും.
കൊച്ചിക്കു പുറമേ മുംബൈ, ന്യൂഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നു ഹാനോയി, ഹോചിമിന്‍ സിറ്റി എന്നിവിടങ്ങളിലേക്കുള്ള വിയറ്റ്ജെറ്റ് സർവീസുകളുണ്ട്. വിശദ വിവരങ്ങള്‍ www.vietjetair. comല്‍.