200 MP കാമറയുമായി ഹോണർ
Friday, September 15, 2023 3:55 AM IST
മുംബൈ: ഹോണർ 90 5ജി ഫോണ് ഇന്ത്യയിൽ പുറത്തിറക്കി. 5000 എംഎഎച്ച് ബാറ്ററി ശേഷിയുള്ള ഫോണിന്റെ പ്രൈമറി റിയർ കാമറ 200 മെഗാപിക്സലാണ്. മൂന്നു വേരിയന്റുകളാണു നിലവിൽ പുറത്തിറക്കിയിരിക്കുന്നത്.
8 ജിബി+256 ജിബി മോഡലിന് 37,999 രൂപയും 12 ജിബി +512 ജിബി മോഡലിന് 39,999 രൂപയുമാണു വില. 10000 രൂപവരെ കിഴിവ് ലഭിക്കുന്ന പരിമിതകാല ഓഫറും കന്പനി നൽകുന്നുണ്ട്. ഈ മാസം 18 മുതൽ ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും ഫോണ് ലഭിക്കും.