രജനീഷ്കുമാർ മാസ്റ്റർകാർഡ് ചെയർമാൻ
Friday, September 15, 2023 3:55 AM IST
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ രജനീഷ്കുമാറിനെ ക്രെഡിറ്റ് കാർഡ് കന്പനിയായ മാസ്റ്റർകാർഡിന്റെ ചെയർമാനായി നിയമിച്ചു. മാസ്റ്റർകാർഡിന്റെ ദക്ഷിണേഷ്യൻ എക്സിക്യുട്ടീവ് ലീഡർഷിപ് ടീമിന് രജനീഷ്കുമാർ മാർഗനിർദേശം നൽകുമെന്ന് മാസ്റ്റർകാർഡ് അറിയിച്ചു. നാലു പതിറ്റാണ്ടിന്റെ സേവനത്തിനുശേഷം 2020 ഒക്ടോബറിലാണ് രജനീഷ്കുമാർ എസ്ബിഐയിൽനിന്നു പടിയിറങ്ങിയത്.