ജമാദ് ഉസ്മാന് യുകെ പാര്‍ലമെന്റിന്റെ എക്സലന്‍സ് പുരസ്കാരം
Friday, September 15, 2023 3:55 AM IST
കോട്ടയം: യുകെ ബിസിനസ് അനാലിസിസിന്റെ ഭാഗമായി യുകെ സര്‍ക്കാര്‍ എമിറേറ്റ്സ് ഫസ്റ്റ് എംഡി ജമാദ് ഉസ്മാന് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു.
യുകെ പാര്‍ലമെന്റിലെ ലോഡ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ വീരേന്ദ്ര ശര്‍മ എംപി ജമാദ് ഉസ്മാന് പുരസ്കാരം നല്കി. എംപിമാരായ ക്രിസ് ഫിലിപ്, മാര്‍ക്ക് പൗസി, സാറാ അതര്ട്ടണ്, മാര്ട്ടിന് ഡേ എന്നിവര്‍ പുരസ്ക്കാരദാന ചടങ്ങില്‍ പങ്കെടുത്തു. എമിറേറ്റ്സ് ഫസ്റ്റ് ഇതുവരെ നാലായിരത്തി അഞ്ഞൂറോളം കമ്പനികളാണ് യുഎഇയില്‍ ആരംഭിച്ചത്. രണ്ട് മില്യന്‍ പൗണ്ടിന്റെ പദ്ധതിയാണ് യുകെയില്‍ 2024ല്‍ എമിറേറ്റ്സ് ഫസ്റ്റ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.