കാർഷികോത്പന്നങ്ങൾക്ക് വിപണനസാധ്യത ഒരുക്കി ബാംകോ
Thursday, June 8, 2023 1:24 AM IST
ആലുവ: കാർഷിക വിപണനരംഗത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമായ ഭാരത് അഗ്രോ പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്(ബാംകോ) കൊച്ചിയിൽ ദ്വിദിന ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു.
എളമക്കര ഭാസ്കരീയം കൺവൻഷൻ സെന്ററിൽ 10,11 തീയതികളിലാണ് പരിപാടി. കേന്ദ്രമന്ത്രി പുരുഷോത്തം രൂപാലാ പരിപാടി ഉദ്ഘാടനം ചെയ്യും. കേന്ദ്രസർക്കാർ കേരളത്തിൽ അനുവദിച്ചിട്ടുള്ള 130ൽപ്പരം കമ്പനികളും സ്ഥാപനങ്ങളുമാണ് മീറ്റിൽ പങ്കെടുക്കുക.