ചാറ്റ് ജിപിടി ആപ്പ് ഇന്ത്യയിലും
Wednesday, June 7, 2023 12:49 AM IST
ലണ്ടൻ: ഐഒഎസ് ഉപയോക്താക്കൾക്കു വേണ്ടിയുള്ള ചാറ്റ്ജിപിടി ആപ്ലിക്കേഷൻ കൂടുതൽ രാജ്യങ്ങളിൽ അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ഇന്ത്യ അടക്കം 32 രാജ്യങ്ങളിലെ ഐഒഎസ് ഉപയോക്താക്കൾക്ക് ഇനി ചാറ്റ്ജിപിടി ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാം.
മേയ് 18നാണ് ചാറ്റ്ജിപിടിയുടെ ഐഒഎസ് ആപ്ലിക്കേഷൻ ഓപ്പണ്‍ എഐ ചുരുക്കം രാജ്യങ്ങളിൽ പുറത്തിറക്കിയത്. പിന്നാലെ കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിപ്പിച്ചു. ചാറ്റ്ജിപിടി അവതരിപ്പിച്ചപ്പോൾ മുതൽ കാത്തിരുന്ന വോയ്സ് ഇൻപുട്ട് ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെസേജ് ബാറിലെ മൈക്രോഫോണ്‍ ഐക്കണിൽ ക്ലിക്ക് ചെയ്ത് വോയ്സ് ഇൻപുട്ട് നൽകാം.
ഓഫ്ലൈനായിരിക്കുന്പോഴും ആപ്പ് ഉപയോഗിക്കാൻ കഴിയും. വെബ്സൈറ്റിൽ ഇതിനു സാധിച്ചിരുന്നില്ല.
വെബ്സൈറ്റിനെ അപേക്ഷിച്ച് ആപ്ലിക്കേഷൻ ഉപയോഗിക്കാൻ എളുപ്പമാണെന്നതിനാൽ ആപ്പിന്റെ വരവ് ചാറ്റ് ജിപിടിയുടെ പ്രചാരം കൂടുതൽ വർധിക്കുമെന്നാണു ഓപ്പണ്‍ എഐ പ്രതീക്ഷിക്കുന്നത്.