ആകാശ് ഐപിഒ പ്രഖ്യാപിച്ച് ബൈജൂസ്
Tuesday, June 6, 2023 12:38 AM IST
കൊച്ചി: എഡ്യു ടെക് കമ്പനിയായ ബൈജൂസിന്റെ സഹോദരസ്ഥാപനമായ ആകാശ് എഡ്യുക്കേഷൻ സർവീസസ് ഐപിഒയ്ക്ക് ഒരുങ്ങുന്നു. അടുത്ത വർഷം പകുതിയോടെ പ്രാഥമിക ഓഹരിവില്പന ആരംഭിക്കും.
ഐപിഒയിലൂടെ അടുത്ത തലത്തിലേക്കുള്ള ആകാശിന്റെ വളർച്ചയ്ക്കു വേണ്ട മൂലധനം സമാഹരിക്കുകയാണ് ലക്ഷ്യം. മികച്ച വിദ്യാഭ്യാസ പദ്ധതികൾ കൂടുതൽ വിദ്യാർഥികളിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ബൈജൂസ് അധികൃതർ അറിയിച്ചു.