പതംജി പേപ്പര്‍ ലിമിറ്റഡിന് നേട്ടം
Thursday, June 1, 2023 12:47 AM IST
കൊച്ചി: മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തികവര്‍ഷം മികച്ച നേട്ടവുമായി പതംജി പേപ്പര്‍ ലിമിറ്റഡ് കമ്പനി. ഇക്കാലയളവില്‍ 57,825 മെട്രിക് പേപ്പറാണു കമ്പനി ഉത്പാദിപ്പിച്ചത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 50420 ടണ്ണായിരുന്നു ഉത്പാദനം. നികുതി കഴിച്ചുള്ള വരുമാനത്തിലും നേട്ടമുണ്ടാക്കി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 73 ശതമാനം വര്‍ധനവാണു നേടിയതെന്ന് കമ്പനി പുറത്തിറക്കിയ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.