നേട്ടമുണ്ടാക്കി സൂചികകൾ
നേട്ടമുണ്ടാക്കി സൂചികകൾ
Monday, May 29, 2023 12:11 AM IST
ഓഹരി അവലോകനം / സോ​​​ണി​​​യ ഭാ​​​നു
തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ വ​ര​വ് ആ​ഘോ​ഷ​മാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​ക​ൾ​ക്ക് നി​റം പ​ക​ർ​ന്ന് നി​ഫ്റ്റി ജൂ​ൺ സീ​രീ​സി​ന് തു​ട​ക്കം​കു​റി​ച്ചു. ശ​ക്ത​മാ​യ ബ​യിം​ഗി​ന് ആ​ഭ്യ​ന്ത​ര വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ സം​ഘ​ടി​ത​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത് ജൂ​ണി​ൽ നി​ഫ്റ്റി​യെ 18,888 പോ​യി​ന്‍റെ​ന്ന റി​ക്കാ​ർ​ഡ് പ്ര​ക​ട​ന​ത്തി​നു​ള്ള അ​ടി​ത്ത​റ​യൊ​രു​ക്കു​ക​യാ​ണ്.

പി​ന്നി​ട്ട​വാ​രം ഒ​ന്ന​ര ശ​ത​മാ​നം മു​ന്നേ​റി​യ നി​ഫ്റ്റി മൊ​ത്തം 281 പോ​യി​ന്‍റ് വ​ർ​ധി​ച്ച​പ്പോ​ൾ ബോം​ബെ സെ​ൻ​സെ​ക്സ് ബോ​യിം​ഗ് ക​ണ​ക്കെ 737 പോ​യി​ന്‍റ് പ​റ​ന്നു​യ​ർ​ന്നു. നി​ഫ്റ്റി മേ​യ് സീ​രീ​സ് സെ​റ്റി​ൽ​മെ​ന്‍റ് വേ​ള​യി​ലെ ഷോ​ട്ട് ക​വ​റിം​ഗ് വി​പ​ണി​ക്ക് പു​ത്ത​ൻ ഉ​ണ​ർ​വ് പ​ക​ർ​ന്ന​ങ്കി​ലും ഡെ​യ്‌​ലി, വീ​ക്കി​ലി ചാ​ർ​ട്ടു​ക​ളി​ൽ ടെ​ക്നി​ക്ക​ൽ ഇ​ൻ​ഡി​ക്കേ​റ്റു​ക​ൾ പ​ല​തും ഓ​വ​ർ ബ്രോ​ട്ടാ​യ​ത് തി​രു​ത്ത​ൽ സാ​ധ്യ​ത​ക​ൾ​ക്ക് ശ​ക്തി​പ​ക​രു​ന്നു. തൊ​ട്ട് മു​ൻ​വാ​രം 18,450ന് ​മു​ക​ളി​ൽ ഇ​ടം പി​ടി​ക്കാ​ൻ ക്ലേ​ശി​ച്ച നി​ഫ്റ്റി​യെ ഫ​ണ്ട് ബ​യിം​ഗി​ൽ 18,203ൽ ​നി​ന്നും തി​ങ്ക​ളാ​ഴ്ച്ച ഉ​യ​ർ​ത്തി​യെ​ടു​ത്തു. ആ​ഭ്യ​ന്ത​ര വി​ദേ​ശ ഫ​ണ്ടു​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​ങ്ങ​ലു​ക​ൾ ക​ണ്ട് പ്രാ​ദേ​ശി​ക നി​ക്ഷേപ​ക​രും വി​പ​ണി​യി​ൽ അ​ണി​നി​ര​ന്ന​തോ​ടെ സൂ​ചി​ക 18,508 വ​രെ മു​ന്നേ​റി​യെ​ങ്കി​ലും വാ​രാ​ന്ത്യം നി​ഫ്റ്റി 18,499 ലാ​ണ്.

വീ​ക്കി​ലി ചാ​ർ​ട്ട് പ​രി​ശോ​ധി​ച്ചാ​ൽ വ​ൻ ക​ട​ന്പ​യ്ക്ക് മു​ന്നി​ലാ​ണ് സൂ​ചി​ക. അ​താ​യ​ത് ഈ ​പ്ര​തി​രോ​ധം ത​ക​ർ​ക്കാ​നാ​യാ​ൽ ജൂ​ണി​ൽ നി​ഫ്റ്റി സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് പ്ര​ക​ട​ന​ത്തി​നൊ​രു​ങ്ങും. അ​താ​യ​ത് 18,888 പോ​യി​ന്‍റി​ന് മു​ക​ളി​ൽ ഇ​ടം ക​ണ്ടെ​ത്തും. ഡെ​യ്‌​ലി ചാ​ർ​ട്ട് പ​രി​ശോ​ധി​ച്ചാ​ൽ ഈ ​വാ​രം 18,298ലെ ​സ​പ്പോ​ർ​ട്ട് നി​ല​നി​ർ​ത്തി 18,604 ലേ​യ്ക്കും തു​ട​ർ​ന്ന് 18,709 പോ​യി​ന്‍റി​ലേ​യ്ക്കും നി​ഫ്റ്റി ചു​വ​ടു​വ​യ്ക്കാം. ആ​ദ്യ സ​പ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ടാ​ൽ 18,097 ലേ​യ്ക്ക് തി​രു​ത്ത​ൽ തു​ട​രാം. സൂ​ചി​ക​യു​ടെ 21 ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി 18,237 പോ​യി​ന്‍റി​ലാ​ണ്.

ബോം​ബെ സെ​ൻ​സെ​ക്സ് 61,729 പോ​യി​ന്‍റി​ൽ​നി​ന്നു നേ​ട്ട​ത്തോ​ടെ​യാ​ണ് ഇ​ട​പാ​ടു​ക​ൾ ആ​രം​ഭി​ച്ച​ത്. ഒ​രു​ഘ​ട്ട​ത്തി​ൽ 61,483 ലേ​യ്ക്ക് ത​ള​ർ​ന്ന ശേ​ഷ​മു​ള്ള തി​രി​ച്ചു​വ​ര​വി​ൽ സെ​ൻ​സെ​ക്സ് ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ത​ല​മാ​യ 62,529 പോ​യി​ന്‍റി​ലേ​യ്ക്ക് ചു​വ​ടു​വ​ച്ച​ശേ​ഷം ക്ലോ​സിം​ഗി​ൽ 62,501 പോ​യി​ന്‍റി​ലാ​ണ്. ലോം​ഗ് ടേമി​ലേ​യ്ക്ക് വീ​ക്ഷി​ച്ചാ​ൽ 62,000- 64,250 റേ​ഞ്ചി​ലേ​യ്ക്ക് സൂ​ചി​ക സ​ഞ്ച​രി​ക്കാ​ൻ സാ​ധ്യ​ത​ക​ൾ തെ​ളി​യു​ന്നു. ഈ ​വാ​രം 62,859 നെ ​ല​ക്ഷ്യ​മാ​ക്കി​യാ​കും നീ​ക്കം തു​ട​ങ്ങു​ക. 61,813 ലെ ​സ​പ്പോ​ർ​ട്ട് നി​ല​നി​ൽ​ക്കു​വോ​ളം 63,217 വ​രെ മു​ന്നേ​റാ​നു​ള്ള ക​രു​ത്ത് സെ​ൻ​സെ​ക്സി​നു ക​ണ്ട​ത്താ​നാ​കും. വീ​ക്കി​ലി ചാ​ർ​ട്ടി​ൽ എം​ഏ​സി​ഡി ബു​ള്ളി​ഷാ​ണ്.


മി​ഡ് ക്യാ​പ് സൂ​ചി​ക 26,705.56 ലേ​യ്ക്ക് മു​ന്നേ​റ്റി ക​രു​ത്ത് പ്ര​ദ​ർ​ശി​പ്പി​ച്ചു. 2021 ഒ​ക്ടോ​ബ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ റി​ക്കാ​ർ​ഡ് നി​ല​വാ​ര​മാ​യ 27,246.34 പോ​യി​ന്‍റി​ലേ​യ്ക്കു​ള്ള ദൂ​രം കേ​വ​ലം ര​ണ്ട് ശ​ത​മാ​നം അ​ക​ലെ​യാ​ണ്. അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നാ​ൽ ജൂ​ൺ ആ​ദ്യ​പ​കു​തി​യി​ൽ മി​ഡ് ക്യാ​പ് സൂ​ചി​ക റി​ക്കാ​ർ​ഡ് പു​തു​ക്കാം.

രൂ​പ​യു​ടെ മൂ​ല്യം 82.66ൽ ​നി​ന്നും 82.86 ലേ​യ്ക്ക് ദു​ർ​ബ​ല​മാ​യെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച്ച 82.49 ലേ​യ്ക്ക് ക​രു​ത്തുനേ​ടി​യ ശേ​ഷം ക്ലോ​സിം​ഗി​ൽ 82.56 ലാ​ണ്. ഈ ​വാ​രം രൂ​പ ക​രു​ത്തി​ന് ശ്ര​മി​ച്ചാ​ൽ 82.20 ആ​ദ്യ ത​ട​സ​മു​ണ്ട്, ദു​ർ​ബ​ല​മാ​യാ​ൽ 82.87 വ​രെ നീ​ങ്ങാം. വി​ദേ​ശ ഫ​ണ്ടു​ക​ൾ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും വാ​ങ്ങ​ലു​കാ​രാ​യി മൊ​ത്തം 3,231 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ ശേ​ഖ​രി​ച്ചു. മേ​യി​ലെ അ​വ​രു​ടെ മൊ​ത്തം നി​ക്ഷ​പം 20,607 കോ​ടി രൂ​പ​യാ​ണ്. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ പോ​യ​വാ​രം 3,482 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു. ഈ ​മാ​സം ആ​ഭ്യ​ന്ത​ര വി​ദേ​ശ ഫ​ണ്ടു​ക​ൾ മൊ​ത്തം 37,317 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി, 2022 ഓ​ഗ​സ്റ്റി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന വാ​ങ്ങ​ലാ​ണി​ത്.

ക്രൂ​ഡ് ഓ​യി​ൽ മി​ക​വി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ ഡി​മാ​ന്‍റ് ഉ​യ​രു​മെ​ന്ന വി​ല​യി​രു​ത്ത​ൽ മു​ന്നേ​റ്റ​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി. ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന് 72.96 ഡോ​ള​റി​ലാ​ണ്.

ആ​ഗോ​ള സ്വ​ർ​ണ വി​പ​ണി വി​ൽ​പ്പ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലേ​യ്ക്ക് വ​ഴു​തു​ന്നു. പി​ന്നി​ട്ട വാ​ര​ങ്ങ​ളി​ൽ സൂ​ചി​പ്പി​ച്ച​പോ​ലെ ത​ന്നെ ഉ​യ​ർ​ന്ന റേ​ഞ്ചി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​ൻ മ​ഞ്ഞ​ലോ​ഹം ക്ലേ​ശി​ച്ചു. ട്രോ​യ് ഔ​ൺ​സി​ന് 1977 ഡോ​ള​റി​ൽ​നി​ന്നും 1938 ലേ​യ്ക്ക് ഇ​ടി​ഞ്ഞ സ്വ​ർ​ണം വാ​രാ​ന്ത്യം 1946 ഡോ​ള​റി​ലാ​ണ്. 1954 ഡോ​ള​റി​ൽ പ്ര​തി​രോ​ധ​വും 1915-1898 ഡോ​ള​റി​ൽ സ​പ്പോ​ർ​ട്ടു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.