സാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്കോ: ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ മ​റ്റു​ള്ള​വ​രു​മാ​യി അ​ക്കൗ​ണ്ട്‌ പാ​​​സ്‌​​വേ​​ഡ് പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​തു ​ത​ട​യു​മെ​ന്ന്‌ സ്ട്രീ​​​മിം​​​ഗ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ നെ​​​റ്റ്ഫ്ളി​​​ക്സ്.

അ​​​മേ​​​രി​​​ക്ക ഉ​​​ൾ​​​പ്പെ​​​ടെ 100ല​​​ധി​​​കം രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പാ​​​സ്‌​​വേ​​ഡ് ഷെ​​​യ​​​റിം​​​ഗി​​​നു ത​​​ട​​​യി​​​ടു​​​മെ​​​ന്നാ​​​ണു ക​​​ന്പ​​​നി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം. ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി നെ​​​റ്റ്ഫ്ളി​​​ക്സ് സ​​​ബ്സ്ക്രൈ​​​ബേ​​​ഴ്സി​​​നു ക​​​ത്ത​​​യ​​​ച്ചു.

അ​​​മേ​​​രി​​​ക്ക, ബ്രി​​​ട്ട​​​ൻ, ഫ്രാ​​​ൻ​​​സ്, ജ​​​ർ​​​മ​​​നി, ഓ​​​സ്ട്രേ​​​ലി​​​യ, സിം​​​ഗ​​​പ്പൂ​​ർ, മെ​​​ക്സി​​​ക്കോ, ബ്ര​​​സീ​​​ൽ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ഉ​​​ൾ​​​പ്പെ​​​ടെ സ​​​ബ്സ്ക്രൈ​​​ബേ​​​ഴ്സി​​​ന് ക​​​ന്പ​​​നി​​​യു​​​ടെ ഇ-​​​മെ​​​യി​​​ൽ ല​​​ഭി​​​ച്ചു. ഒ​​​രാ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് അ​​​ക്കൗ​​​ണ്ടെ​​​ന്നു ക​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യി പ​​​റ​​​യു​​​ന്നു​​​ണ്ട്.


കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ, അ​​​ക്കൗ​​​ണ്ടി​​​ൽ അം​​​ഗ​​​ങ്ങ​​​ളെ മാ​​​സ​​​വ​​​രി​​​സം​​​ഖ്യ ന​​​ൽ​​​കി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​ന് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഏ​​​ക​​​ദേ​​​ശം 660 രൂ​​​പ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഒ​​​രം​​​ഗ​​​ത്തെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ന​​​ൽ​​​കേ​​​ണ്ട​​​ത്.

പു​​​തി​​​യ വ​​​രു​​​മാ​​​ന സാ​​​ധ്യ​​​ത​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു നെ​​​റ്റ്ഫ്ളി​​​ക്സി​​​ന്‍റെ പു​​​തി​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. പ​​​ര​​​സ്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള സ​​​ബ്സ്ക്രി​​​പ്ഷ​​​ൻ ഓ​​​പ്ഷ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നും നെ​​​റ്റ്ഫ്ളി​​​ക്സ് പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്നു​​​ണ്ട്.