ജീവനക്കാരെ കുറച്ച് ജിയോമാർട്ട്
Tuesday, May 23, 2023 11:45 PM IST
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓണ്‍ലൈൻ ഹോൾസെയിൽ വിഭാഗമായ ജിയോമാർട്ടിൽ പിരിച്ചുവിടൽ. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 1,000 ജീവനക്കാരെയാണു കന്പനി പിരിച്ചുവിട്ടത്.
കോർപറേറ്റ് ഓഫീസിലെ 500 ജീവനക്കാർ ഉൾപ്പെടെ 1,000 ജീവനക്കാരോടു രാജി സമർപ്പിക്കാൻ കന്പനി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ചില ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ചതായും റിപ്പോർട്ടുണ്ട്. ജീവനക്കാരുടെ എണ്ണം മൂന്നിൽ രണ്ടായി കുറയ്ക്കാനാണു ജിയോമാർട്ടിന്റെ നീക്കമെന്നാണു റിപ്പോർട്ടുകൾ.