സ്രോത​​സിൽനി​​ന്നുത​​ന്നെ ആ​​ദാ​​യ​​നി​​കു​​തി പി​​ടി​​ച്ച​​തി​​നു ശേ​​ഷം വ​​രു​​മാ​​ന​​ത്തി​​ന്‍റെ ബാ​​ക്കി തു​​ക നി​​കു​​തി​​ദാ​​യ​​ക​​ന് ന​​ൽ​​കു​​ന്ന വ​​കു​​പ്പു​​ക​​ളാ​​ണ് ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ 17-ാം അ​​ധ്യാ​​യ​​ത്തി​​ൽ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. നാം ​​സ​​ന്പാ​​ദി​​ക്കു​​ന്ന വ​​രു​​മാ​​ന​​ത്തി​​ന്‍റെ ഒ​​രു വി​​ഹി​​ത​​മാ​​ണ് നി​​കു​​തി ആ​​യി അ​​ട​​ക്കു​​ന്ന​​ത്.

ഇ​​ത് ഗ​​വ​​ണ്‍​മെ​​ന്‍റി​​നെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം ഖ​​ജ​​നാ​​വി​​ലേ​​ക്ക് ക്ര​​മ​​മാ​​യി വ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ ഈ ​​വി​​ധ​​ത്തി​​ലു​​ള്ള നി​​കു​​തി പി​​രി​​വി​​നാ​​ണ് കൂ​​ടു​​ത​​ൽ പ്രാ​​ധാ​​ന്യം ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്, അ​​തു​​കൊ​​ണ്ടാ​​ണ് മു​​ൻ​​കാ​​ല​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് സ്രോ​​ത​​‌​​സി​​ൽ നി​​ന്നും നി​​കു​​തി പി​​രി​​വ് ഉൗ​​ർ​​ജി​​ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​പ്പോ​​ൾ റി​​ട്ടേ​​ണ്‍ സ​​മ​​ർ​​പ്പ​​ണ​​ത്തി​​നു​​ള്ള വീ​​ഴ്ച​​യ്ക്കും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ വി​​ത​​ര​​ണ​​ത്തി​​ലു​​ള്ള വീ​​ഴ്ച​​യ്ക്കുംകൂ​​ടി ശി​​ക്ഷാ ന​​ട​​പ​​ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.
സ്രോത​​‌​​സി​​ൽനി​​ന്നും പി​​ടി​​ച്ച നി​​കു​​തി നി​​ശ്ചി​​ത​​സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ അ​​ട​​യ്ക്കു​​ക​​യും അ​​തി​​നു​​ള്ള ത്രൈ​​മാ​​സ റി​​ട്ടേ​​ണു​​ക​​ൾ നി​​ർ​​ദി​​ഷ്ട തീ​​യ​​തി​​ക്കു​​ള്ളി​​ൽ ഫ​​യ​​ൽ ചെ​​യ്യു​​ക​​യും ചെ​​യ്താ​​ൽ മാ​​ത്ര​​മാ​​ണ് നി​​കു​​തി​​ദാ​​യ​​ക​​ന് നി​​കു​​തി​​യു​​ടെ ക്രെ​​ഡി​​റ്റ് യ​​ഥാ​​സ​​മ​​യം ല​​ഭി​​ക്കു​​ന്ന​​ത്.

നി​​കു​​തി സ്രോ​​ത​​‌​​സി​​ൽനി​​ന്നും പി​​ടി​​ക്കു​​ന്പോ​​ൾ

ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട​​ റി​​ട്ടേ​​ണ്‍ ഫോ​​മു​​ക​​ൾ

1) 24 ക്യു - ​​ശ​​ന്പ​​ള​​ത്തി​​ൽ നി​​ന്നു​​ള്ള നി​​കു​​തി
2) 26 ക്യു - ​​ശ​​ന്പ​​ളം ഒ​​ഴി​​കെ​​യു​​ള്ള റെ​​സി​​ഡ​​ന്‍റി​​ന് ന​​ൽ​​കു​​ന്ന എ​​ല്ലാ വ​​രു​​മാ​​ന​​ത്തി​​നുമു​​ള്ള നി​​കു​​തി.
3) 27 ക്യു - ​​നോ​​ണ്‍ റെ​​സി​​ഡ​​ന്‍റാ​​യി​​ട്ടു​​ള്ള​​വ​​ർ​​ക്ക് പ​​ലി​​ശ​​യും ഡി​​വി​​ഡ​​ന്‍റും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഏ​​ത് വ​​രു​​മാ​​ന​​വും ന​​ൽ​​കു​​ന്ന അ​​വ​​സ​​ര​​ങ്ങ​​ളി​​ൽ
4) 27 ഇക്യു - ടിസിഎ​​സി​​ന്‍റെ റി​​ട്ടേ​​ണു​​ക​​ൾ

സ്രോ​​ത​​‌​​സി​​ൽ നി​​ന്നും നി​​കു​​തി പി​​ടി​​ച്ച ശേ​​ഷം റി​​ട്ടേ​​ണു​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​തി​​രു​​ന്നാ​​ൽ

സ്രോത‌​​സി​​ൽനി​​ന്നും പി​​ടി​​ച്ച നി​​കു​​തി യ​​ഥാ​​സ​​മ​​യ​​ത്തുത​​ന്നെ അ​​ടയ്​​ക്കു​​ക​​യും റി​​ട്ടേ​​ണ്‍ യ​​ഥാ​​സ​​മ​​യം സ​​മ​​ർ​​പ്പി​​ക്കു​​ക​​യും ചെ​​യ്താ​​ൽ മാ​​ത്ര​​മാ​​ണ് നി​​കു​​തി​​ദാ​​യ​​ക​​ന് അ​​ട​​ച്ച പ​​ണ​​ത്തി​​ന്‍റെ ക്രെ​​ഡി​​റ്റ് നി​​കു​​തി വ​​കു​​പ്പി​​ൽനി​​ന്നും യ​​ഥാ​​സ​​മ​​യം ല​​ഭി​​ക്കു​​ക​​യു​​ള്ളൂ. നി​​കു​​തി പി​​ടി​​ച്ച വ്യ​​ക്തി റി​​ട്ടേ​​ണ്‍ സ​​മ​​ർ​​പ്പ​​ണ​​ത്തി​​ന് എ​​ന്തെ​​ങ്കി​​ലും വീ​​ഴ്ച വ​​രു​​ത്തി​​യാ​​ൽ അ​​സസിക്ക് നി​​കു​​തി​​യു​​ടെ ക്രെ​​ഡി​​റ്റ് ല​​ഭി​​ക്കു​​ക​​യി​​ല്ല. 1-7-2012 മു​​ത​​ൽ മേ​​ൽ റി​​ട്ടേ​​ണു​​ക​​ൾ യ​​ഥാ​​സ​​മ​​യം ഫ​​യ​​ൽ ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ പി​​ഴ​​യാ​​യി പ്ര​​തി​​ദി​​നം 200/- രൂ​​പ വീ​​തം ചു​​മ​​ത്തു​​വാ​​ൻ വ​​കു​​പ്പ് 234 ഇ ​​അ​​നു​​ശാ​​സി​​ക്കു​​ന്നു​​ണ്ട്. ഈ ​​പി​​ഴ തു​​ക പ​​ര​​മാ​​വ​​ധി അ​​ട​​ച്ച നി​​കു​​തി​​യു​​ടെ ത​​ത്തു​​ല്യ​​മാ​​യ തു​​ക​​യാ​​യി നി​​ജ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

ത്രൈ​​മാ​​സ റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്തു എ​​ന്ന കാ​​ര​​ണം കൊ​​ണ്ട് നി​​കു​​തി പി​​ടി​​ച്ച ആ​​ളു​​ടെ ബാ​​ധ്യ​​ത അ​​വ​​സാ​​നി​​ക്കു​​ന്നി​​ല്ല. പ്ര​​സ്തു​​ത റി​​ട്ടേ​​ണു​​ക​​ൾ ശ​​രി​​യാ​​യിത്ത​​ന്നെ ഫ​​യ​​ൽ ചെ​​യ്തു എ​​ന്ന റി​​പ്പോ​​ർ​​ട്ടു കൂ​​ടി നി​​കു​​തി പി​​ടി​​ച്ച വ്യ​​ക്തി ശേ​​ഖ​​രി​​ച്ചി​​രി​​ക്ക​​ണം. എ​​ങ്കി​​ൽ മാ​​ത്ര​​മേ യ​​ഥാ​​ക്ര​​മം സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യു​​വാ​​ൻ നി​​കു​​തി പി​​ടി​​ച്ച ആ​​ൾ​​ക്ക് സാ​​ധി​​ക്കു​​ക​​യു​​ള്ളൂ. സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ നി​​കു​​തി​​ദാ​​യ​​ക​​ർ റി​​ട്ടേ​​ണ്‍ സ​​മ​​ർ​​പ്പ​​ണ​​ത്തി​​ന്‍റെ സ​​മ​​യ​​ത്താ​​ണ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ ആ​​വ​​ശ്യം ഉ​​ന്ന​​യി​​ക്കു​​ന്ന​​ത്. നി​​കു​​തി​​ക​​ൾ യ​​ഥാ​​ക്ര​​മം നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ പേ​​രി​​ൽ ക്രെ​​ഡി​​റ്റ് ചെ​​യ്തി​​ട്ടു​​ണ്ടോ എ​​ന്ന് പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​ന് ഫോം ​​ന​​ന്പ​​ർ 26 എഎ​​സ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത് നോ​​ക്കാ​​വു​​ന്ന​​താ​​ണ്. അ​​ട​​ച്ച നി​​കു​​തി​​യു​​ടെ ക്രെ​​ഡി​​റ്റ് ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ങ്കി​​ൽ നി​​കു​​തി പി​​ടി​​ച്ച വ്യ​​ക്തി​​യെ ബ​​ന്ധ​​പ്പെ​​ട്ട് തെ​​റ്റ് തി​​രു​​ത്താ​​വു​​ന്ന​​താ​​ണ്.


നി​​കു​​തി അ​​ട​​ച്ചു എ​​ന്ന​​തി​​നു​​ള്ള സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ

നി​​കു​​തി പി​​ടി​​ക്കു​​ന്ന​​വ​​രു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മാ​​ണ് നി​​കു​​തി​​ദാ​​യ​​ക​​ന് പി​​ടി​​ച്ച നി​​കു​​തി​​യു​​ടെ ക്രെ​​ഡി​​റ്റ് ല​​ഭി​​ച്ചു എ​​ന്ന​​ത് ഉ​​റ​​പ്പാ​​ക്കു​​ന്ന​​തും അ​​തി​​നു​​ള്ള സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ന​​ൽ​​കു​​ക എ​​ന്ന​​തും. ശ​​ന്പ​​ള​​ക്കാ​​രു​​ടെ കാ​​ര്യ​​ത്തി​​ൽ നാ​​ലാ​​മ​​ത്തെ ത്രൈ​​മാ​​സ റി​​ട്ടേ​​ണ്‍ സ​​മ​​ർ​​പ്പി​​ച്ച​​തി​​നു​​ശേ​​ഷം 15 ദി​​വ​​സ​​ത്തി​​ന​​കം ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ് വ്യ​​വ​​സ്ഥ. ശ​​ന്പ​​ള​​ക്കാ​​ർ​​ക്ക് ഈ ​​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫോം ​​ന​​ന്പ​​ർ 16 ൽ ​​ആ​​ണ് ന​​ൽ​​കേ​​ണ്ട​​ത്.

ഈ ​​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ട്രെ​​യ്സ​​‌​​സി​​ന്‍റെ വെ​​ബ്സൈ​​റ്റി​​ൽ നി​​ന്നു​​വേ​​ണം ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാൻ.
ശ​​ന്പ​​ള​​ക്കാ​​ർ അ​​ല്ലാ​​ത്ത​​വ​​രു​​ടെ കാ​​ര്യ​​ത്തി​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ഫോം ​​ന​​ന്പ​​ർ 16 എയി​​ൽ ആ​​ണ് ന​​ൽ​​കേ​​ണ്ട​​ത്. എ​​ല്ലാ ത്രൈ​​മാ​​സ റി​​ട്ടേ​​ണു​​ക​​ളു​​ടെ​​യും സ​​മ​​ർ​​പ്പ​​ണ​​ത്തി​​നു​​ശേ​​ഷം 15 ദി​​വ​​സ​​ത്തി​​ന​​കം ഈ ​​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ട്രെ​​യ്സ​​സി​​ൽ നി​​ന്നും ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത് ന​​ൽ​​കാ​​വു​​ന്ന​​താ​​ണ്. സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളി​​ൽ നി​​കു​​തി പി​​ടി​​ച്ച ആ​​ളു​​ടെ ഒ​​പ്പും സീ​​ലും നി​​ർ​​ബ​​ന്ധ​​മാ​​ണ്.

ത്രൈ​​മാ​​സ റി​​ട്ടേ​​ണു​​ക​​ൾ സ​​മ​​ർ​​പ്പി​​ച്ചി​​ല്ല​​ങ്കി​​ൽ പി​​ഴ

സ്രോത​​​​സി​​ൽ പി​​ടി​​ച്ച നി​​കു​​തി​​യു​​ടെ റി​​ട്ടേ​​ണു​​ക​​ൾ യ​​ഥാ​​സ​​മ​​യം ഫ​​യ​​ൽ ചെ​​യ്തി​​ല്ല എ​​ങ്കി​​ൽ നി​​കു​​തി ഉ​​ദ്യോ​​ഗ​​സ്ഥ​​ന് സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ച് 10,000 രൂ​​പ മു​​ത​​ൽ 1,00,000 രൂ​​പ​​വ​​രെ​​യു​​ള്ള തു​​ക പി​​ഴ​​യാ​​യി ചു​​മ​​ത്തു​​ന്ന​​തി​​ന് അ​​ധി​​കാ​​രം ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​താ​​ണ്.

എ​​ന്നാ​​ൽ, താ​​ഴെ പ​​റ​​യു​​ന്ന നി​​ബ​​ന്ധ​​ന​​ക​​ൾ അ​​നു​​സ​​രി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ൽ സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ പി​​ഴ ചു​​മ​​ത്താ​​റി​​ല്ല.

1) പി​​ടി​​ച്ച നി​​കു​​തി ഗ​​വ​​ണ്‍​മെ​​ന്‍റി​​ൽ അ​​ട​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ൽ
2) താ​​മ​​സി​​ച്ച് ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​തി​​നു​​ള്ള ഫീ​​സും പ​​ലി​​ശ​​യും അ​​ട​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ൽ
3) റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്യേ​​ണ്ട നി​​ർ​​ദി​​ഷ്ട തീ​​യ​​തി ക​​ഴി​​ഞ്ഞ് ഒ​​രു വ​​ർ​​ഷ​​ത്തി​​ന​​കം റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്തി​​ട്ടു​​ണ്ടെ​​ങ്കി​​ൽ.

ഈ ​​മൂ​​ന്ന് നി​​ബ​​ന്ധ​​ന​​ക​​ളും ഒ​​രു​​പോ​​ലെ പാ​​ലി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ൽ മാ​​ത്ര​​മാ​​ണ് നി​​കു​​തി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പി​​ഴ ചു​​മ​​ത്താ​​തി​​രി​​ക്കു​​ന്ന​​ത്.