മാര്‍ച്ചില്‍ നിസാന്‍ 10,519 വാഹനങ്ങള്‍ വിറ്റു
Sunday, April 2, 2023 12:54 AM IST
കൊച്ചി: മാര്‍ച്ചില്‍ നിസാന്‍ മോട്ടോര്‍ ഇന്ത്യ 10,519 വാഹനങ്ങളുടെ വില്പന നടത്തി. ഇതോടെ 2022-23 സാമ്പത്തിക വര്‍ഷം 94,219 വാഹനങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ചു ഈ സാമ്പത്തിക വര്‍ഷം 23 ശതമാനം വര്‍ധനവാണുണ്ടായത്. കയറ്റുമതിയില്‍ 55 ശതമാനം വര്‍ധനവോടെ ഈ സാമ്പത്തികവര്‍ഷം ഒരു ദശലക്ഷം എത്തി.
2022-23 സാമ്പത്തികവര്‍ഷം 33,611 യൂണിറ്റുകളുടെ ആഭ്യന്തര വ്യാപാരവും 60,608 യൂണിറ്റുകളുടെ കയറ്റുമതി വ്യാപാരവുമാണു രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.