അനന്ത് ഗോയങ്കയെ സിയറ്റ് ലിമിറ്റഡ് വൈസ് ചെയർമാനാകും
Monday, March 20, 2023 11:40 PM IST
മുംബൈ: പ്രമുഖ ടയർ കന്പനിയായ സിയറ്റ് ലിമിറ്റഡിന്റെ വൈസ് ചെയർമാനായി അനന്ത് ഗോയങ്കയെ നിയമിച്ചു. ഏപ്രിൽ ഒന്നു മുതൽ നിയമനം പ്രാബല്യത്തിൽ വരും. നിലവിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ അർണബ് ബാനർജി എംഡിയും സിഇഒയുമായി ചുമതലയേൽക്കും.
അദ്ദേഹത്തിന്റെ കാലാവധി ഏപ്രിൽ ഒന്ന് മുതൽ അടുത്ത രണ്ട് വർഷത്തേക്ക് തുടരും. സിയറ്റിന്റെ എംഡിയും സിഇഒയുമായിരുന്നു അനന്ത് ഗോയങ്ക. കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് എംബിഎ നേടിയ അനന്ത് ഗോയങ്കെ പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടണ് സ്കൂളിൽ നിന്ന് സാന്പത്തിക ശാസ്ത്രത്തിൽ ബിരുദവും നേടിയിട്ടുണ്ട്.