ഗോദ്റജ് ഡാര്ക്ക് എഡീഷന് റഫ്രിജറേറ്ററുകള് വിപണിയില്
Friday, March 17, 2023 12:13 AM IST
കൊച്ചി: ഗോദ്റജ് അപ്ലയന്സസ് കടുംനിറങ്ങളിലുള്ള റഫ്രിജറേറ്ററുകളുടെ ശ്രേണി അവതരിപ്പിച്ചു. മാറ്റ് ബ്ലാക്ക്, ഗ്ലാസ് ബ്ലാക്ക്, ഒനിക്സ് ബ്ലാക്ക്, ഐസ് ബ്ലാക്ക്, ഫോസില് സ്റ്റീല് തുടങ്ങിയ നിറങ്ങള് ഉള്പ്പെടെ 19 എസ്കെയുകള് ( സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റ്) ഉള്ക്കൊള്ളുന്നതാണ് ഗോദ്റജിന്റെ ഡാര്ക്ക് എഡിഷന് റഫ്രിജറേറ്റര് ശ്രേണി. 192-564 ലിറ്റര് ശേഷിയിലുള്ള റഫ്രിജറേറ്ററുകളുടെ വില 24000 രൂപ മുതല് 90000 രൂപ വരെയാണ്.