കെ ഫോണ്‍ പദ്ധതിക്ക് പ്രൊപ്രൈറ്റർ മോഡൽ
Friday, March 17, 2023 12:13 AM IST
തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതി മോണിറ്റൈസ് ചെയ്യുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കുന്നതിനു നിയോഗിച്ച ഐടി സെക്രട്ടറി കണ്‍വീനറായ ആറംഗ സമിതി സമർപ്പിച്ച നിർദേശങ്ങൾ അംഗീകരിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
മാനേജ്മെന്റ് ചുമതല കെ ഫോണ്‍ ലിമിറ്റഡിൽ നിക്ഷിപ്തമാക്കി മറ്റ് പ്രവർത്തനങ്ങൾ ഔട്ട്സോഴ്സ് ചെയ്തുകൊണ്ടുള്ള പ്രൊപ്രൈറ്റർ മോഡൽ കെ ഫോണ്‍ പദ്ധതിക്ക് സ്വീകരിക്കും.
സർക്കാർ ഓഫീസുകൾക്ക് ഇന്റനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിന് ഒപ്റ്റിക്കൽ നെറ്റ് വർക്ക് ടെർമിനൽ (ഒഎൻടി) വരെയുള്ള പ്രവർത്തനവും പരിപാലനവും (ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്), സിസ്റ്റം ഇന്റഗ്രേറ്ററായ ബിഇഎൽ (ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്) മുഖേന കെ ഫോണ്‍ ഉറപ്പുവരുത്തണം. സർക്കാർ ഓഫീസുകളിൽ ലാൻ, വൈഫൈ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഏജൻസികളെ എംപാനൽ ചെയ്തിട്ടുണ്ടെന്ന് കെഎസ്ഐടിഐഎൽ ഉറപ്പു വരുത്തണം.