ബാങ്ക് ഓഫ് മഹാരാഷ്ട്ര ഭവനവായ്പാ നിരക്ക് കുറച്ചു
Wednesday, March 15, 2023 12:25 AM IST
കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഭവനവായ്പകളുടെ പലിശനിരക്ക് നിലവിലുള്ള 8.6 ശതമാനത്തില്‍നിന്ന് 8.4 ശതമാനമായി കുറച്ചു.
പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതായി ബിഒഎം അധികൃതര്‍ അറിയിച്ചു. ബാങ്കിംഗ് മേഖലയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ ഒന്നാണിത്. കൂടാതെ, അര്‍ധസൈനിക സേനകള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക പലിശനിരക്കും ബാങ്കിനുണ്ട്.
ഉത്സവകാല ഓഫറിന് കീഴിലുള്ള സ്വര്‍ണം, വീട്, കാര്‍ വായ്പകള്‍ക്കുള്ള പ്രോസസിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ടെന്നും ബാങ്കധികൃതര്‍ അറിയിച്ചു.