ഐഡിഎഫ്സി മുച്വൽ ഫണ്ട് ഇനി ബന്ധൻ മൂച്വൽ ഫണ്ട്
Monday, March 13, 2023 11:54 PM IST
കോട്ടയം: അസറ്റ് മാനേജ്മെന്റ് കന്പനിയായ ഐഡിഎഫ്സി മൂച്വൽ ഫണ്ട് ഇനി ബന്ധൻ മൂച്വൽ ഫണ്ട് എന്ന പേരിലറിയപ്പെടും. പുനർനാമകരണം ചെയ്തതോടെ കന്പനി നൽകുന്ന നിക്ഷേപ പദ്ധതികളുടെ പേരുകളിൽ ഐഡിഎഫ്സിക്കു പകരം ഇനി മുതൽ ബന്ധൻ സ്ഥാനം പിടിക്കും.
അതേസമയം കന്പനി നൽകുന്ന ഉയർന്ന ഗുണനിലവാരമുള്ള നിക്ഷേപ സേവനങ്ങളും നടപടിക്രമങ്ങളും കന്പനിയുടെ നേതൃത്വനിരയും മാറ്റമില്ലാതെ തന്നെ തുടരും. ഉപഭോക്താക്കൾക്കും തുടർന്നും ഇവ മാറ്റമില്ലാതെ ലഭ്യമാകും.
‘ഞങ്ങളുടെ പുതിയ സ്പോണ്സർഷിപ്പിനെയാണ് ഞങ്ങളുടെ പുതിയ പേര് പ്രതിഫലിപ്പിക്കുന്നത്. ബന്ധൻ ഗ്രൂപ്പിന്റെ ഭാഗമായതിൽ വലിയ അഭിമാനമുണ്ട്. ഈ രംഗത്തെ അവരുടെ പൈതൃകവും സൽപ്പേരും ഞങ്ങളുടെ നിക്ഷേപകർക്ക് ഗുണം ചെയ്യും.
വർഷങ്ങളായി ഞങ്ങളുടെ നിക്ഷേപകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ശ്രദ്ധയും വൈദഗ്ധ്യവും തുടർന്നും അതേപോലെ തന്നെ ലഭിക്കുമെന്ന ഉറപ്പമുണ്ട്. ഞങ്ങളുടെ കൂട്ടായ കരുത്തിനേയും സ്വീകാര്യതയേയും പ്രതിഫലിപ്പിക്കുന്നതാണ് പുതിയ ബ്രാൻഡ് ഐഡിന്റിറ്റി,’ ബന്ധൻ മൂച്വൽ ഫണ്ട് സിഇഒ വിശാൽ കപൂർ പറഞ്ഞു.
പുതിയ വെബ്സൈറ്റ്: htt ps://www.bandhanmutual.com