ലൈഫ് ഇൻഷ്വറൻസ് സർവേ: റിപ്പോർട്ട് പുറത്തുവിട്ടു
Wednesday, February 8, 2023 10:15 PM IST
കൊച്ചി: മുൻനിര ലൈഫ് ഇൻഷ്വറൻസ് കമ്പനികളിലൊന്നായ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് നടത്തിയ സർവേയുടെ രണ്ടാം പതിപ്പിന്റെ റിപ്പോർട്ട് പുറത്തുവിട്ടു.
രാജ്യം കോവിഡ്-19 മഹാമാരിയിൽ നിന്നും കരകയറുന്ന സാഹചര്യത്തിൽ ലൈഫ് ഇൻഷ്വറൻസിനോടുള്ള ഇന്ത്യൻ ഉപഭോക്താവിന്റെ താല്പര്യവും മനോഭാവങ്ങളുമാണ് സർവേ പരിശോധിച്ചത്.
തങ്ങളുടെ വരുമാനം ലൈഫ് ഇൻഷ്വറൻസിലൂടെ സുരക്ഷിതമാക്കാൻ ഉപയോഗിക്കുന്നതായി സർവേയിൽ വ്യക്തമാക്കുന്നു. പൂർണമായും സംരക്ഷണം നൽകുന്ന ഉത്പന്നങ്ങൾ വാങ്ങാൻ താല്പര്യപ്പെടുന്നവരുടെ എണ്ണം 68 ശതമാനമാണ്. മണിബാക്ക് പോളിസികൾ 61 ശതമാനം പേർ താത്പര്യപ്പെടുന്നു. ടേം പ്ലാനുകൾ ഉചിതമെന്ന് 49 ശതമാനം പേർ പറഞ്ഞു.