ആമസോൺ റഫറൽ ഫീസിളവ് പ്രഖ്യാപിച്ചു
Saturday, February 4, 2023 4:44 AM IST
കൊച്ചി: പുതിയ വിൽപനക്കാരെ സഹായിക്കുന്നതിന് ആമസോൺ ഇന്ത്യ 60 ദിവസത്തെ കാലയളവിലേക്ക് റഫറൽ ഫീസിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഏപ്രിൽ 14വരെ രജിസ്റ്റർ ചെയ്യുന്ന എല്ലാ പുതിയ വിൽപനക്കാർക്കും ഇളവ് ലഭിക്കും. ഓൺലൈൻ വിപണിയിൽ വില്പന സുഗമമാക്കുന്നതിന് ആമസോണിലേക്ക് വിൽപനക്കാർ നൽകേണ്ട ഫീസാണ് റഫറൽ ഫീസ്.