സംസ്ഥാനത്തെ എല്ലാ വിമാനത്താവളത്തിലേക്കും സർവീസിനൊരുങ്ങി ജസീറ എയര്‍വേയ്സ്
Thursday, January 26, 2023 12:46 AM IST
കൊച്ചി: സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലേക്കും സര്‍വീസ് ആരംഭിക്കാനൊരുങ്ങി കുവൈറ്റിലെ പ്രമുഖ എയര്‍ലൈനായ ജസീറ എയര്‍വേയ്സ്. നിലവിൽ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നുമാണ് ജസീറ എയര്‍വേയ്സ് പ്രവര്‍ത്തനം നടത്തുന്നത്.
തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കുവൈത്തില്‍ നിന്നു കൊച്ചിയിലേക്കും ചൊവ്വ, വ്യാഴം, വെള്ളി , ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നു കുവൈത്തിലേക്കും സര്‍വീസ് നടത്തുന്നുണ്ട്.
ഇന്ത്യയും കുവൈത്തും തമ്മില്‍ ഉഭയകക്ഷി കരാര്‍ ഒപ്പിടുന്നതോടെ വിമാനസർവീസുകൾ വ്യാപിപ്പിക്കാനാവുമെന്നു ജസീറ എയര്‍വേയ്സ് സൗത്ത് ഏഷ്യ റീജണല്‍ മാനേജര്‍ റൊമാന പര്‍വി പറഞ്ഞു. കേരളത്തിലെ രണ്ടു നഗരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ എട്ടു പ്രധാന നഗരങ്ങളിലേക്ക് ഇപ്പോൾ സേവനം നല്‍കുന്നുണ്ട്.
കുവൈറ്റിലെയും മറ്റു മേഖലകളിലെയും പ്രവാസികളില്‍ നിന്നും ബിസിനസ് യാത്രക്കാരില്‍ നിന്നുമുള്ള ആവശ്യം നിറവേറ്റുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അഞ്ചുവര്‍ഷമായി ജസീറ എയര്‍വേയ്സ് സർവീസ് നടത്തുന്നുണ്ട്.