ഐഡിബിഐ ബാങ്കിന് 927 കോടി രൂപ അറ്റാദായം
Wednesday, January 25, 2023 1:07 AM IST
കൊച്ചി: 2022 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഐഡിബിഐ ബാങ്ക് 60 ശതമാനം വര്‍ധനയോടെ 927 കോടി രൂപ അറ്റാദായം കൈവരിച്ചു.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 578 കോടി രൂപയായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വര്‍ധനവോടെ 2,051 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് ബാങ്ക് കൈവരിച്ചത്.