ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായി ജോയ് ആലുക്കാസ് കൂടിക്കാഴ്ച നടത്തി
Sunday, January 22, 2023 2:31 AM IST
വിജയവാഡ: പ്രശസ്ത ജ്വല്ലറി ബ്രാൻഡായ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി.
ആന്ധ്രാപ്രദേശിലെ നിക്ഷേപങ്ങളെയും അവസരങ്ങളെയും കുറിച്ചുള്ള ചർച്ചയിൽ ഏതു തരത്തിലുള്ള സഹായവും സഹകരണവും നൽകാൻ തയാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, സംസ്ഥാനം പിന്തുടരുന്ന സുതാര്യമായ വ്യവസായ നയങ്ങൾ വിശദീകരിച്ചു.
മികച്ച പരിശീലനം ലഭിച്ച മനുഷ്യവിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനത്ത് ലഭ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിഎം ക്യാമ്പ് ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ജോയ് ആലുക്കാസ് സിഒഒ ഹെന്റി ജോർജും സന്നിഹിതനായിരുന്നു.