കുടുംബശ്രീ സ്റ്റേറ്റ് മിഷനും ഇന്ത്യൻ ബാങ്കും ധാരണാപത്രം ഒപ്പുവച്ചു
Saturday, November 26, 2022 10:01 PM IST
കൊച്ചി: ഇന്ത്യന്‍ ബാങ്കും കുടുംബശ്രീ സ്റ്റേറ്റ് മിഷനും പരസ്പരം സഹകരിച്ച് സ്വയംസഹായസംഘങ്ങള്‍ക്ക് ലിങ്കേജ് വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു.
സംസ്ഥാനത്ത് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ലിംഗേജ് വായ്പകള്‍ വേഗത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ധാരണാപത്രത്തില്‍ ഇന്ത്യന്‍ ബാങ്ക് ബംഗളൂരു ഫീല്‍ഡ് ജനറല്‍ മാനേജര്‍ സുധീര്‍കുമാര്‍ ഗുപ്തയും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്കുമാണ് ഒപ്പുവച്ചത്.
ഇന്ത്യന്‍ ബാങ്ക് തിരുവനന്തപുരം സോണല്‍ മാനേജര്‍ സെന്തില്‍ കുമാര്‍, ഡെപ്യൂട്ടി മാനേജര്‍ വി. ശ്യാംകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ധാരണാപത്രം ജാഫര്‍ മാലിക്കിനു കൈമാറി.
അര്‍ഹരായ അയല്‍ക്കൂട്ടങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പാ സൗകര്യം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.