കെവൈസി അപ്ഡേറ്റ് ചെയ്യണമെന്നു പഞ്ചാബ് നാഷണൽ ബാങ്ക്
Thursday, November 24, 2022 10:09 PM IST
കൊച്ചി: ആർബിഐ മാർഗനിർദേശങ്ങൾക്കനുസൃതമായി ഡിസംബർ 12ന് മുമ്പ് കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് ഉപഭോക്താക്കൾക്കു നിർദേശം നൽകി.
കെവൈസി അപ്ഡേറ്റ് ചെയ്യേണ്ട അക്കൗണ്ടുകളുള്ള ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് അറിയിപ്പും രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് രണ്ടു നോട്ടീസുകളും ബാങ്ക് അയച്ചിട്ടുണ്ട്.