യൂറോ കിഡ്സ് ഫ്രാഞ്ചൈസി ശൃംഖല വിപുലമാക്കും
Saturday, November 19, 2022 12:21 AM IST
കൊച്ചി: മുൻനിര പ്രീസ്കൂള്‍ ശൃംഖലയായ യൂറോ കിഡ്സ് 2025ഓടെ കേരളത്തില്‍ 100 ഫ്രാഞ്ചൈസി ശൃംഖലയായി വളരുന്നതിനുള്ള വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ സംരംഭകരുടെ ഭാവി മെച്ചപ്പെടുത്താനും ലക്ഷക്കണക്കിനു കുട്ടികള്‍ക്ക് ഉന്നത ഗുണമേന്മയുള്ള പ്രാരംഭ വിദ്യാഭ്യാസം നല്‍കുകയുമാണ് ലക്ഷ്യം. പ്രീസ്കൂളുകള്‍ 1200ല്‍ നിന്ന് 3000 ത്തിനു മുകളിലായി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സിഇഒ കെ.വി.എസ്. ശേഷസായി പറഞ്ഞു.