550 ഡി ഗ്രേഡ് ടിഎംടി ബാറുകളുമായി പുൾകിറ്റ്
Friday, September 30, 2022 11:57 PM IST
കൊച്ചി: തുരുമ്പിനെ പ്രതിരോധിക്കുന്ന സ്റ്റീൽ ടിഎംടി ബാറുകൾ ദക്ഷിണേന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച പുൾകിറ്റ് പുതിയ 550 ഡി ഗ്രേഡ് ടിഎംടി ബാറുകൾ പുറത്തിറക്കി. തെർമക്സ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്.
പ്രൈമറി സ്റ്റീലിൽ നിന്നു രൂപപ്പെടുത്തുന്നതിനാൽ കൂടുതൽ ഈടു നിൽക്കുമെന്ന് കന്പനി ഡയറക്ടർ ഗാർഗ് ഭട്ട്, എജിഎം വിഷ്ണു മോഹൻ എന്നിവർ അറിയിച്ചു. ആന്ധ്രയിലെ കാളഹസ്തിയിലെ പുതിയ ഫാക്ടറിയിലാണ് ഉത്പാദനം. പുതുച്ചേരിയിലും നൈജീരിയയിലെ ലാഗോസിലും പുൾകിറ്റിന് നിർമാണ യൂണിറ്റുകളുണ്ട്.
പ്രതിമാസം 50000 ടൺ ഉത്പാദന ശേഷിയുള്ള പുൾകിറ്റ് കേരളത്തിൽ 4000 ടൺ ടിഎംടി ബാറുകളാണ് ഒരു മാസത്തിൽ വിറ്റഴിക്കുന്നത്. കെഎസ്ഇബി, വാട്ടർ അഥോറിറ്റി, പിഡബ്ള്യുഡി, എൻഎച്ച്എഐ തുടങ്ങിയവരാണ് കേരളത്തിലെ പ്രധാന ഉപഭോക്താക്കൾ.
കേരളത്തിലെ സെക്കൻഡറി സെഗ്മന്റിലെ ഒന്നാം സ്ഥാനം തുടരുക എന്നതാണ് പുൾകിറ്റ് ലക്ഷ്യമിടുന്നതെന്നും അധികൃതർ പറഞ്ഞു.